മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

single-img
29 October 2013

1004650_597445050312247_605336061_nകണ്ണൂരില്‍ എല്‍.ഡി.എഫ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞതായി പോലീസ്.
ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ലോക് ട്രഷറര്‍ രാജേഷ് ആണ് കല്ലെറിഞ്ഞതെന്നാണ് പോലീസ് പറഞ്ഞു.ചുഴലി സര്‍വീസ് സഹകരണ ബാങ്കിലെ ബില്‍ കളക്ടറായ രാജേഷ് ആണ് പ്രതി. ഇയാളിപ്പോള്‍ ഒളിവിലാണ്. പൊലീസ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

വിവിധ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും പ്രതിയാണോ എന്നറിയാന്‍ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.