സെന്‍കുമാര്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ചീഫ് സെക്രട്ടറി

single-img
23 October 2013

Mr. T.P Senkumar IPSഇന്റലിജന്‍സ് എഡിജിപി ടി.പി സെന്‍കുമാര്‍ സംവരണ വിഭാഗത്തില്‍പെട്ടതെന്ന് തെളിയിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ജോലിക്കു കയറിയതെന്ന വാര്‍ത്തകള്‍ ചീഫ് സെക്രട്ടറി നിഷേധിച്ചു. സെന്‍കുമാര്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത് ജനറല്‍ ക്വാട്ടയിലാണെന്നും ഇതില്‍ സംവരണത്തിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ വിശദീകരിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായ വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍.