ടി.പി വധത്തില്‍ സിപിഎമ്മിന്റെ പങ്ക് വിഎസ് തുറന്നു പറയണമെന്ന് രമ

single-img
22 October 2013

Rema - 2ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനുള്ള പങ്ക് തുറന്നു പറയാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തയാറാകണമെന്നു ടി.പിയുടെ ഭാര്യ കെ.കെ.രമ. സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇനി മത്സരിക്കാനില്ലെന്ന് തൊണ്ണൂറാം പിറന്നാളായ ഞായറാഴ്ച വി.എസ്. തുറന്നു പറഞ്ഞിരുന്നു. ഇടതു സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇനി വിശ്രമകാലഘട്ടമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനുള്ള പങ്ക് ഇനിയെങ്കിലും വ്യക്തമാക്കാന്‍ അദ്ദേഹം തയാറാകണമെന്നു രമ ആവശ്യപ്പെട്ടത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കു പങ്കുണേ്ടാ എന്നു കണെ്ടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ശേഷിക്കുന്നകാലം വിഎസ് പോരാടാന്‍ തയാറാകണമെന്നും രമ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.