ദുലീപ് ട്രോഫി; നാലാം ദിനവും ഉപേക്ഷിച്ചു

single-img
21 October 2013

Kochiദക്ഷിണ മേഖലയും ഉത്തര മേഖലയുമായുള്ള ദുലീപ് ട്രോഫി ഫൈനലിന്റെ നാലാം ദിനവും മഴ മൂലം ഉപേക്ഷിച്ചു. ഔട്ട്ഫീല്‍ഡിലെ നനവിനെ തുടര്‍ന്ന് ഒരു പന്തു പോലും എറിയാതെയാണ് ഇന്നലെയും കളി മുടങ്ങിയത്. രാവിലെ മുതല്‍ കാര്‍മേഘം മൂടിയ അവസ്ഥയില്‍ ഗ്രൗണ്ട് ഉണങ്ങാന്‍ സാധ്യതയില്ലാത്തതിനാല്‍ പത്തോടെതന്നെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാരായ സുരേഷ് ശാസ്ത്രിയും സഞ്ജയ് ഹസാരെയും തീരുമാനിക്കുകയായിരുന്നു. കനത്ത മഴ മൂലം ഗ്രൗണ്ടിലുണ്ടാകുന്ന ഈര്‍പ്പം നാലു ദിവസവും മത്സരത്തെ ബാധിച്ചിരുന്നു. ഫൈനല്‍ അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ആകെ 10 ഓവര്‍ മാത്രമാണ് ഇതുവരെ കളി നടന്നിട്ടുള്ളത്. വെള്ളിയാഴ്ച ഒരു മണിക്കൂര്‍ മാത്രം കളി നടപ്പോള്‍ ദക്ഷിണ മേഖല ഒന്നാമിന്നിംഗ്‌സില്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന നിലയിലാണ്.