കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ പട്‌നായിക്കിനെ സിബിഐ ചോദ്യംചെയ്‌തേക്കും

single-img
18 October 2013

naveen-patnaik01_0കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സിബിഐ ചോദ്യംചെയ്‌തേക്കും. കല്‍ക്കരിപ്പാടം ഖനനാനുമതിക്കായി ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിന്‍ഡാല്‍കോ സമര്‍പ്പിച്ച അപേക്ഷ 2005ല്‍ നിരസിച്ചതിനെത്തുടര്‍ന്ന് നവീന്‍ പട്‌നായിക് കല്‍ക്കരി മന്ത്രാലയത്തിനു കത്തയച്ചിരുന്നു. പട്‌നായിക് അയച്ച കത്ത് ഉള്‍പ്പെടെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്നു സിബിഐ വ്യക്തമാക്കി.