സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

single-img
17 October 2013

സര്‍ക്കാര്‍ ജോലിക്കു മലയാളം പഠിച്ചിരിക്കണമെന്നു നിര്‍ബന്ധമാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിയമനത്തിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാനും തീരുമാനമായി.പൊതുവിഭാഗത്തില്‍ 41 വയസ്സും. ഒബിസി വിഭാഗത്തിന് 44 വയസും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്കുള്ള പ്രായപരിധി 46 വയസ്സായും ആണു പുനർ നിർണ്ണയിച്ചത്

മലയാളം പഠിക്കാത്തവര്‍ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മലയാളം പരീക്ഷ പാസാകണം. ഈ നിബന്ധന ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നു മുന്‍പ് പരാതി ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ തീരുമാനം.