National

മന്‍മോഹന്‍ സിംഗ് തന്റെ ഗുരുവെന്ന് രാഹുല്‍ഗാന്ധി

rahul-manmohan380ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഗുരുവാണെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നല്ല ഉദേശ്യലക്ഷ്യങ്ങളുള്ളയാളാണു മന്‍മോഹനെന്നും രാഹുല്‍ പ്രശംസിച്ചു. സംഗ്രൂരില്‍ കാന്‍സര്‍ ആശുപത്രിക്കു തറക്കല്ലിടവേയാണു പ്രധാനമന്ത്രിക്കു രാഹുല്‍ പ്രശംസ ചൊരിഞ്ഞത്. അങ്ങയില്‍നിന്നു ഞാന്‍ ഏറെ പഠിച്ചുവെന്ന് ഓര്‍ഡിനന്‍സിനു ശേഷം മന്‍മോഹനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു. എന്റെ ജീവിതത്തില്‍ രണ്ടു ഗുരുക്കന്മാരുണ്ട്- കോണ്‍ഗ്രസ് അധ്യക്ഷയും മന്‍മോഹന്‍ സിംഗും. ഇന്ത്യയ്ക്കു മന്‍മോഹന്‍ നല്കിയതുപോലെ ആരും നല്കിയിട്ടില്ല. ഉദേശ്യം മോശമാണെങ്കില്‍ ഒന്നും നടക്കില്ല. ഉദേശ്യം വ്യക്തവും നല്ലതുമാണെങ്കില്‍ എല്ലാ കാര്യങ്ങളും നടക്കും. നല്ല ഉദേശ്യലക്ഷ്യങ്ങളുള്ള മനുഷ്യനാണു മന്‍മോഹന്‍- രാഹുല്‍ പറഞ്ഞു.