ലിബിയന്‍ പ്രധാനമന്ത്രിയെ വിമതര്‍ തട്ടിക്കൊണ്ടുപോയി

single-img
10 October 2013

Ali Seydanലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ വിമതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അദ്ദേഹം താമസിച്ചിരുന്ന ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്ന് ആയുധധാരികള്‍ അജ്ഞാതസ്ഥലത്തേയ്ക്കു കൊണ്ടുപോയെന്നാണ് സൂചന. വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥീരീകരിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ലിബിയയിലെ കൊറിന്ത്യന്‍ ഹോട്ടലില്‍ കടന്നുകയറിയ ആയുധധാരികള്‍ അലി സെയ്ദാനെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്കി. ലിബിയയിലെ തീവ്രവാദികളെ നശിപ്പിക്കാന്‍ സെയ്ദാന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായം തേടിയതിനു പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തിരോധാനത്തിനു പിന്നില്‍ അല്‍-ഖ്വയ്ദ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.