ഇന്ത്യക്കു നന്ദിയുമായി വിഘ്‌നേശ്വരന്‍

single-img
9 October 2013

Vigneswaranമുന്‍ എല്‍ടിടിഇ മേഖലയില്‍ 25 വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചതായി ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രി വിഘ്‌നേശ്വരന്‍. യുദ്ധത്തില്‍ തകര്‍ന്ന പ്രവിശ്യയെ പുനര്‍നിര്‍മിക്കാന്‍ ഇന്ത്യ സഹായിക്കണമെന്നും ലങ്കയിലെ പ്രഥമ തമിഴ്മുഖ്യമന്ത്രി കൂടിയായ അദ്ദേഹം അഭ്യര്‍ഥിച്ചു. വിഘ്‌നേശ്വരന്റെ തമിഴ് ദേശീയ സഖ്യം 38ല്‍ 30 സീറ്റും വിജയിച്ചാണ് അധികാരത്തിലേറിയത്.