ഇന്ന് യു.ഡി.എഫ് യോഗം; ചര്‍ച്ച ഗണേശനും സോളാറും

single-img
9 October 2013

udf_evarthaഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ രാജിനാടകത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് യോഗം ഇന്ന് ചേരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് മൂര്‍ച്ചിക്കുന്നത് ഘടകക്ഷികള്‍ യോഗത്തില്‍ ശക്തമായി ഉന്നയുക്കുമെന്നാണ് അറിയുന്നത്. അതോടൊപ്പം ഗണേഷ് കുമാറിന്റെ മന്ത്രി സഭാ പുനപ്രവേശവും സോളാര്‍ കേസിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയാവും. മുന്നണിയിലേയും കോണ്‍ഗ്രസിലെയും പ്രശ്‌നങ്ങള്‍ കാരണം യു.ഡി.എഫ് ചേര്‍ന്നിട്ട് നാളുകളായി. സോണിയാ ഗാന്ധിയുടെ സന്ദര്‍ശനത്തേടെയാണ് യോഗം ചേരാന്‍ ധാരണയുണ്്ടായത്. നിലവിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലെ തമ്മിലടിമൂലമാണെന്ന് ഘടകക്ഷികള്‍ സോണിയയെ ധരിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് യു.ഡി.എഫ് ഏകോപന സമിതി ചേരാന്‍ തീരുമാനിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ വിഷയങ്ങള്‍ ഹൈക്കമാന്‍ഡി ഇടപെട്ട് തീര്‍ക്കാത്തതിലെ പരാതി ഘടകകക്ഷികള്‍ ഉന്നയിക്കും. ഇതിനുപുറമേ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശവും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെക്കും.