ദി ഫേസസ് ഓഫ് ഫേസ്ബുക്ക്; നൂറുകോടിയിലേറെ ആള്‍ക്കാര്‍ ഒരു ഫ്രയിമില്‍

single-img
9 October 2013

facebookനൂറുകോടിയിലേറെ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഇനി ഒറ്റസൈറ്റില്‍. ദി ഫേസസ് ഓഫ് ഫേസ്ബുക്ക് എന്നു പേരിട്ടിരിക്കുന്ന സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത് സ്‌പെയിനിലെ സാങ്കേതിക വിദഗ്ധയായ നടാലിയ റോഹാസാണ്. http://app.thefacesoffacebook.com/ എന്ന സൈറ്റിലേക്കുകയറുക. 127 കോടി ഉപയോ ക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളാണ് ഇങ്ങനെ കാണാന്‍ സാധിക്കുക. സൈറ്റിന്റെ ആദ്യപേജില്‍ കയറി സൂം ചെയ്താല്‍ ഓരോ വ്യക്തിയുടെയും ഫോട്ടോ കാണുവാന്‍ സാധിക്കും. ഇതില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ ആയാളുടെ ഫേസ്ബുക്ക് പേജിലെത്താം.

എല്ലാവര്‍ക്കും എളുപ്പം ബന്ധപ്പെടാന്‍വേണ്ടി ചെറിയ വഴിയിലൂടെ എല്ലാവരേയും ഒരുകുടക്കീഴില്‍ കൊണ്ടുവരണമെന്ന ആഗ്രഹമുദിച്ചത് ഇത് ഉപയോഗിക്കുന്നതിനിടയിലാണ്. ആരുടേയും സ്വകാര്യതകള്‍ ലംഘിക്കുകയോ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുകയോ ചെയ്യാതെ ഒരു ലിങ്കിംഗ് മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്ന് നടാലിയ പറയുന്നു. ഇങ്ങനെ ഒരു സൈറ്റ് രൂപകല്‍പന ചെയ്യുന്നതിന് ഒന്നര വര്‍ഷമെടുത്തതായി ഇവര്‍ പറയുന്നു.