ആന്ധ്രയില്‍ പ്രതിഷേധം തുടരുന്നു; സംസ്ഥാനം പൂര്‍ണമായി ഇരുട്ടിലേക്ക്

single-img
8 October 2013

telanganaതെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരേ ആന്ധ്രയില്‍ പ്രതിഷേധം തുടരുന്നു. പണിമുടക്കിനെ തുടര്‍ന്ന് വൈദ്യുതി മേഖലയിലുണ്ടായ സ്തംഭനം തുടരുകയാണ്. സീമാന്ത്ര മേഖലയിലെ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെ നിലച്ച വൈദ്യുതി ചൊവ്വാഴ്ച രാവിലെയും പുനസ്ഥാപിച്ചിട്ടില്ല. ഊര്‍ജ മേഖലയിലെ മുപ്പതിനായിരത്തോളം ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്നാണ് വൈദ്യുതി മേഖലയില്‍ പ്രതിസന്ധി ഉടലെടുത്തത്. വൈദ്യുതി മുടക്കം ആശുപത്രികളുടെയും മോര്‍ച്ചറികളുടെയും പ്രവര്‍ത്തനത്തെയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. തിരുപ്പതി, വിജയവാഡ വിമാനത്താവളങ്ങളെയാണ് വൈദ്യുതി പ്രതിസന്ധി ബാധിച്ചത്. വിജയവാഡയിലെ 1760 മെഗാവാട്ടിന്റെ നാര്‍ല ടാറ്റാ റാവു തെര്‍മല്‍ പവര്‍ സ്റ്റേഷനിലെ വൈദ്യുത ഉല്‍പാദനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് നിലയത്തിലെ വൈദ്യുത ഉല്‍പാദനം പൂര്‍ണമായി നിലയ്ക്കുന്നത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ആശുപത്രികള്‍ പ്രതിസന്ധി അതിജീവിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദിലും വൈദ്യുതി തടസം നേരിടുന്നുണ്ട്.