ഒബാമ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നു സ്പീക്കര്‍

single-img
8 October 2013

obama.obamaബജറ്റ് തര്‍ക്കത്തേത്തുടര്‍ന്നുള്ള അമേരിക്കയില്‍ തുടരുന്ന ഭരണപ്രതിസന്ധി രണ്ടാം ആഴ്ചയിലേക്കു കടന്നെങ്കിലും പരിഹാരശ്രമം എങ്ങുനിന്നും ഉണ്ടായിട്ടില്ല. പ്രതിസന്ധി തുടര്‍ന്നാല്‍ ലോകത്തെയാകെ ഇതു പ്രതികൂലമായി ബാധിച്ചേക്കുമെന്നാണു വിലയിരുത്തല്‍. സെനറ്റിലെ റിപ്പബ്ലിക്കന്‍മാരുമായി ഒത്തുതീര്‍പ്പിനു തയാറായില്ലെങ്കില്‍ രാജ്യത്തുതുടരുന്ന പ്രതിസന്ധിക്കു പരിഹാരമുണ്ടാകില്ലെന്നു ജനപ്രതിനിധിസഭാ സ്പീക്കര്‍ ജോണ്‍ ബോഹ്‌നര്‍ പറഞ്ഞു. തന്റെ നിലപാടിലുറച്ചു നില്‍ക്കാനാണ് ഒബാമയുടെ തീരുമാനമെങ്കില്‍ 2008ല്‍ രാജ്യം അഭിമുഖീകരിച്ചതിനേക്കാള്‍ രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഒബാമയുടെ ആരോഗ്യപദ്ധതി പിന്‍വലിച്ചില്ലെങ്കില്‍ ബജറ്റ് പാസാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണു ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി. എന്നാല്‍, ഒബാമയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റുകളും ഇതിനു തയാറല്ല.