ഗണേഷിന്റെ രാജിക്കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും: ചെന്നിത്തല

single-img
8 October 2013

ramesh chennithalaഗണേഷിന്റെ രാജിക്കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങള്‍ യുഡിഎഫ് യോഗമാണ് പരിഗണിക്കേണ്ടതെന്നും പത്താം തീയതി യുഡിഎഫ് യോഗം വിളിച്ചിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സോണിയാഗാന്ധി വന്ന സമയത്ത് ആര്‍. ബാലകൃഷ്ണപിള്ള ഗണേഷിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു അതിനുശേഷം മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളല്ലാതെ ഒന്നും അറിയില്ല. സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടാണോ നീക്കമെന്ന ചോദ്യത്തിന് അത് അറിയില്ലെന്നും പാര്‍ട്ടി ചെയര്‍മാന് ഗണേഷ് രാജി കൊടുത്ത സാഹചര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.