മുലായവുമായി കാരാട്ട് കൂടിക്കാഴ്ച നടത്തി

single-img
3 October 2013

prakash karatസിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണു മുലായമിനെ വസതിയില്‍ച്ചെന്നു കാരാട്ട് കണ്ടതെന്നാണു സൂചന. മതേതര നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണു മുലായവുമായി കാരാട്ട് ചര്‍ച്ച ചെയ്തതെന്നു സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ 30നു ഡല്‍ഹിയിലാണ് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മതേതര കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. യുപിയിലെ മുസാഫര്‍നഗറില്‍ അടുത്തിടെയുണ്ടായ വര്‍ഗീയകലാപത്തിന്റെ പശ്ചാത്തലത്തിലാണു വര്‍ഗീയതയെ ചെറുക്കുന്നതിനായി ഇടത്-മതേതര കൂട്ടായ്മയ്ക്കു സിപിഎം ശ്രമിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ നീക്കങ്ങള്‍ കൂട്ടായ്മയെ ശക്തിപ്പെടുത്തുമെന്നു മുലായവും കാരാട്ടും വിലയിരുത്തി.