അടുത്ത സീസണില്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കും: മന്ത്രി ആര്യാടന്‍

single-img
3 October 2013

ARYADAN_MUHAMMEDഅടുത്ത സീസണില്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തുമെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് . കൊന്നക്കാട് വൈദ്യുതി സബ് എന്‍ജിനിയര്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചാല്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും. കൊന്നക്കാട് 33 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. മൈലാട്ടി തവിടുഗോളി 46 കിലോമീറ്റര്‍ ലൈന്‍ ഇരട്ടിപ്പിക്കുവാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. സൗരോര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 20,000ലേറെ ഉപയോക്താക്കളുള്ള ഭീമനടി വൈദ്യുതി സെക്ഷനു കീഴില്‍ കൊന്നക്കാട് സബ് എന്‍ജിനിയര്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത് ഉപയോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാകും. മാലോം, കൊന്നക്കാട്, പുഞ്ച, ചുള്ളി, മുട്ടോംകടവ്, അത്തിയടുക്കം തുടങ്ങി ഏഴിലേറെ ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.