സ്പീഡ് ഗവര്‍ണറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഋഷിരാജ് സിംഗ്

single-img
2 October 2013

Rishi-Raj-Singhസംസ്ഥാനത്ത് ബസുകള്‍ക്കും ലോറികളടക്കം ഭാരവാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ സ്ഥിരം സംവിധാനമാക്കുമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് ചെത്തിപ്പുഴ സര്‍ഗക്ഷേത്ര സാംസ്‌കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ ക്രിസ്തുജ്യോതി കാമ്പസില്‍ സംഘടിപ്പിച്ച നിറച്ചാര്‍ത്ത് 2013 റോഡ്‌സുരക്ഷാ ചിത്രരചനാ മത്സരത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുചക്രവാഹന യാത്രക്കാര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ ബൈക്കപകടങ്ങള്‍ മൂലമുള്ള മരണം കുറഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്ന വാഹനങ്ങളുടെ വേഗം 60 കിലോമീറ്ററായി ചുരുങ്ങും. ഇപ്പോള്‍ വാഹനങ്ങള്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തിലാണു സഞ്ചരിക്കുന്നത്. ബസുകളുടെ അമിത വേഗമാണു പെരിന്തല്‍മണ്ണയിലും താനൂരും അപകടത്തിന്റെ തീവ്രതയും മരണസംഖ്യയും ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.