പെട്രോള്‍ വില 3.05 രൂപ കുറച്ചു; ഡീസലിന് 50 പൈസ കൂട്ടി

single-img
1 October 2013

Nv Jaleel - Petrolഅഞ്ചുമാസത്തിനു ശേഷം പെട്രോള്‍വില 3.05 രൂപ കുറച്ചു. ഡീസല്‍ വില അമ്പതു പൈസ കൂട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പെട്രോള്‍ വിലയില്‍ വരുത്തുന്ന ഏറ്റവും വലിയ കുറവാണിത്. പുതുക്കിയ വില അര്‍ധരാത്രി നിലവില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 3.85 രൂപ വരെ കുറഞ്ഞു. ഡോളറിനെതിരേ രൂപ കരുത്താര്‍ജിച്ചത് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണമായപ്പോള്‍, നഷ്ടം കുറയ്ക്കുന്നതിനു വിലയില്‍ മാസംതോറും ചെറിയ വിലവര്‍ധന വരുത്തുന്ന പതിവനുസരിച്ചാണ് ഡീസല്‍ വില കൂട്ടിയത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വില 71.50 രൂപ വര്‍ധിപ്പിച്ചു.