അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ; 10 ലക്ഷം പേര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍

single-img
30 September 2013

america-flagലോക സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നാണിത്. ഒബാമയുടെ സ്വപ്ന പദ്ധതിയായ ആരോഗ്യ സംരക്ഷണം, ഒബാമാകെയര്‍ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന നിലപാട് റിപ്പബ്ലിക്ക് പാര്‍ട്ടി ശക്തമാക്കിയതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. 10 ലക്ഷം ജീവനക്കാര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. ജീവനക്കാര്‍ക്ക് മുടങ്ങിപ്പോകുന്ന ശമ്പളം പിന്നീട് കിട്ടുമെന്ന് ഉറപ്പില്ല. അവശ്യ സേവനങ്ങളൊഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. 17 വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എത്തിയത്. ആരോഗ്യരക്ഷാ നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവയ്ക്കുകയോ, പദ്ധതി തന്നെ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ അനുകൂലിക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയുടെ നിലപാട്. 1995 ഡിസംബര്‍ മുതല്‍ 1996 ജനുവരി ആറു വരെയാണ് അമേരിക്കയില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്.