ഐഎസ്‌ഐ ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന് 24 കോടി രൂപ നല്‍കി

single-img
30 September 2013

Yasinഭാരതത്തില്‍ തീവ്രവാദം വളര്‍ത്താനും സ്‌ഫോടനങ്ങള്‍ നടത്താനും പാക് ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദ സംഘമായ ഇന്ത്യന്‍ മുജാഹിദ്ദീന് നല്‍കിയത് 24 കോടി രൂപ. പോലീസിന്റെ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗം യാസിന്‍ ഭട്കലാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി നല്‍കിയ തുകയാണിത്. ഇതുപയോഗിച്ച് രാജ്യത്ത് ഒരു ഡസനോളം സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചിലതു മാത്രമാണ് വിജയിച്ചത്. ഈ സ്‌ഫോടനങ്ങളില്‍ അറുപതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്‌ടെന്നും ഭട്കല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 2009 തുടക്കം മുതലാണ് ഐഎസ്‌ഐ പണം നല്‍കാന്‍ തുടങ്ങിയത്. കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ ഇഖ്ബാല്‍ ഭട്കല്‍, റിയാസ് ഭട്കല്‍ എന്നിവര്‍ വഴിയാണ് തുക നല്‍കിയിട്ടുള്ളത്. എന്നാല്‍ പണം പൂര്‍ണമായി തങ്ങളുടെ കൈവശം എത്തിയിട്ടില്ലെന്നാണ് യാസിന്‍ ഭട്കല്‍ പറയുന്നത്.