തന്മാത്രയ്ക്കു ശേഷം ആശാബ്ലാക്കിലൂടെ അര്‍ജുന്‍ലാല്‍ വീണ്ടും

single-img
30 September 2013

AshaBlackതന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകനായി എത്തിയ അര്‍ജുന്‍ലാല്‍ ആ ചിത്രത്തിനുശേഷം വീണ്ടും അഭിനയിക്കുന്ന സിനിമയാണ് ആശാ ബ്ലാക്ക്. നമിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി ഒരുപോലെ ചിത്രീകരിക്കുന്ന ഇചിത്രം ജോണ്‍ റോബിന്‍സനാണ് സംവിധാനംചെയ്യുന്നത്. പ്രശസ്ത തമിഴ് നടനും തമിഴകത്തിന്റെ സുപ്രീംസ്റ്റാറുമായ ശരത്കുമാര്‍, മനോജ് കെ. ജയന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമേ ദേവന്‍, ലക്ഷ്മി അയ്യര്‍ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ദില്‍നാഥ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ ജോര്‍ജ് ഈണം പകരുന്നു. ആല്‍ബിയാണ് ഛായാഗ്രാഹകന്‍.