വി.എസിനെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഔദ്യോഗികപക്ഷം

single-img
28 September 2013

V. S. Achuthanandan - 6പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ നടപടി ആവശ്യപ്പെട്ട് ഔദ്യോഗികപക്ഷം രംഗത്ത്. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വി.എസിനെതിരേ നടപടി ആവശ്യപ്പെട്ടത്. അച്ചടക്ക നടപടി എടുക്കേണ്ട നിരവധി തെറ്റുകള്‍ വി.എസിന്റെ ഭാഗത്തു നിന്നുണ്ടായെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും ലാവ്‌ലിന്‍ കേസിലും പാര്‍ട്ടിക്കെതിരേ പരസ്യ നിലപാടുകള്‍ സ്വീകരിച്ചുവെന്നും പിണറായി യോഗത്തില്‍ കുറ്റപ്പെടുത്തി. പല പ്രസ്താവനകളും പാര്‍ട്ടിക്കെതിരേ നടത്തിയെങ്കിലും ചിലത് മാത്രമാണ് പിന്‍വലിച്ചത്. പിന്നീടും വി.എസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിക്കെതിരേ നിലപാടെടുത്തു. രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് വി.എസ് സ്വീകരിക്കുന്നതെന്നും ഇത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.