നരേന്ദ്രമോഡിയുടേത് മതേതര ഇന്ത്യക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാട്: രമേശ് ചെന്നിത്തല

single-img
28 September 2013

chennithalaമതേതര ഇന്ത്യക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് നരേന്ദ്രമോഡിയുടെതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് കൈപ്പമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ സെമിനാര്‍ മൂന്നുപീടികയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഗുജറാത്തിലെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന നരേന്ദ്ര മോഡിക്ക് എങ്ങനെയാണ് മതേതരത്തിന്റെ പേര് പറഞ്ഞ് രംഗത്ത് വരാന്‍ സാധിക്കുക എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.