അമൃതപുരിയിലേത് നവഭാരതത്തിന്റെ ശിലാസ്ഥാപനം: നരേന്ദ്ര മോഡി

single-img
27 September 2013

Modiകേരളത്തിലെ അമൃത പുരിയില്‍ നടക്കുന്നത് കേവലമൊരു പിറന്നാളാഘോഷമല്ല, മറിച്ചു നവഭാരതത്തിന്റെ ശിലാസ്ഥാപന മാണെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷമായ അമൃതവര്‍ഷം 60 ല്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോഡി. മാനവ സേവയിലൂടെ മാധവസേവ ചെയ്യണമെന്ന ഋഷിവചനംതന്നെയാണ് ഇവിടെ നടപ്പാക്കുന്നതെന്നു മോഡി പറഞ്ഞു. മലയാളത്തില്‍ തുടങ്ങി ഇംഗ്ലീഷിലൂടെ ഹിന്ദിയിലെത്തിയാണു നരേന്ദ്രമോഡി പ്രസംഗിച്ചത്.

ആധികളാണു ജീവിതത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ആധി ഒഴിവാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങിയാല്‍ ലക്ഷ്യം നേടാനാകുമെന്നും മാതാ അമൃതാനന്ദമയി സത്സംഗില്‍ പറഞ്ഞു. അമൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധ ആരോഗ്യ- സേവന സംവിധാനങ്ങളും ഉപകരണങ്ങളും ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കു നല്‍കി അമൃതാനന്ദമയി ലോകത്തിനു സമര്‍പ്പിച്ചു.