ഡേറ്റാ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷണം വേണ്‌ടെന്ന് സംസ്ഥാന സര്‍ക്കാര്‍

single-img
27 September 2013

V. S. Achuthanandan - 4ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദേശിച്ചു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡേറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയ്ന്‍സിന് കൈമാറിയതാണ് കേസ്. വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറുമായി വി.എസിന്റെ ബന്ധമാണ് ഡേറ്റാ സെന്റര്‍ കൈമാറ്റത്തിന് പിന്നിലെന്നായിരുന്നു ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ സിബിഐ അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെതിരേ സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിരുന്നുവെന്നും അത് അഡ്വക്കേറ്റ് ജനറല്‍ അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ മറുപടി നല്‍കിയത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.