രാജസ്ഥാന്‍ റോയല്‍സിനു മികച്ച ജയം

single-img
26 September 2013

Rajstanചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ ഗ്രൂപ്പ് എയില്‍ ഹൈവെല്‍ഡ് ലയണ്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു 30 റണ്‍സ് ജയം. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് റോയല്‍സ് താരങ്ങള്‍ വാരിക്കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലയണ്‍സിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തില്‍ 46 റണ്‍സ് നേടിക്കൊണ്ട് ബ്രാഡ് ഹോഗ് ആണ് റോയല്‍സ് നിരയില്‍ തിളങ്ങിയത്. ബിന്നി 38 (20), വാട്‌സണ്‍ 33 (24), ദ്രാവിഡ് 31 (30) എന്നിവരുടെ ബാറ്റിംഗും റോയല്‍സിന്റെ സ്‌കോറിംഗിനു കരുത്തേകി. ലയണ്‍സിനുവേണ്ടി അല്‍വീരോ പീറ്റേഴ്‌സണ്‍ 40 റണ്‍സ് നേടി. ജയത്തോടെ റോയല്‍സ് സെമിയി ലേക്കടുത്തു.