ബി.ജെ.പി കേരളനേതാക്കള്‍ക്ക് മോഡിയുടെ ഉപദേശം; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തണം

single-img
25 September 2013

Modiകേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് കേരള സന്ദര്‍ശനത്തിനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേശം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തണം. അമൃതാനന്ദമയിയുടെ 60 -ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ മോഡി ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൂടുതല്‍ കേരള നേതാക്കള്‍ ദേശീയ തലത്തിലേക്ക് ഉയര്‍ന്നു വരണമെന്നും മോഡി പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ മോഡിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഡി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഉത്രാടം തിരുനാള്‍ മഹാരാജാവുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമാണ് കൊല്ലത്ത് നടക്കുന്ന അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുക.