ആധാര്‍: കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയിലേക്ക്

single-img
24 September 2013

veerappa_moily_667x500പാചകവാതക കണക്ഷനും സബ്‌സിഡിക്കും ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ആധാര്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും സോളിസിറ്റര്‍ ജനറലുമായി ഇക്കാര്യം സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. സബ്‌സിഡികളും സ്‌കോളര്‍ഷിപ്പും പണമായി നേരിട്ടു നല്‍കുന്നതിനുള്ള യുപിഎ സര്‍ക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ നടത്തിപ്പിനെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നു വിലയിരുത്തിയാണ് ഈ നടപടി.