വിവാഹപ്രായ വിവാദം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

single-img
23 September 2013

Oommen chandy-2പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. മതസംഘടനകള്‍ക്ക്‌ അവരുടേതായ അഭിപ്രായം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലീഗ് നിലപാടിന്റെ പേരില്‍ യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും പ്രസ്താവനകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വിവാദമാക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗിന്റെ അഭിപ്രായം പറയേണ്ടത് പിണറായി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.