കെനിയയിലെ ഭീകരാക്രമണം: മരണം 59 ആയി

single-img
23 September 2013

kenyaകെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് വ്യാപാരസമുച്ചയത്തില്‍ സോമാലിയയില്‍നിന്നുള്ള അല്‍ഷബാബ് ഇസ്്‌ലാമിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 59 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച ആരംഭിച്ച ആക്രമണം 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഭീകരരെ അമര്‍ച്ച ചെയ്യാനായിട്ടില്ല. ആക്രമണസമയത്ത് കെട്ടിടത്തില്‍ കുടുങ്ങിയ ആയിരം പേരേ ഒഴിപ്പിച്ചതായി കെനിയന്‍ ആഭ്യന്തരമന്ത്രി ജോസഫ് ലെങ്കു പറഞ്ഞു. ഇനിയും മുപ്പതോളം ബന്ദികള്‍ വെസ്റ്റ്‌ഗേറ്റ് മാളിലുണെ്ടന്ന് അധികൃതര്‍ പറഞ്ഞു. മാളിലെ ഭീകരരെ നേരിടുന്നതിന് കെനിയന്‍ സൈനികരെ സഹായിക്കാന്‍ ഇസ്രേലി സൈന്യം എത്തിയിട്ടുണ്ട്. ഈ മാളിലെ നിരവധി കടകള്‍ ഇസ്രേലി ഉടമസ്ഥതയിലുള്ളതാണ്. 1998ല്‍ നയ്‌റോബിയിലെ യുഎസ്എംബസിയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.