മയക്കുമരുന്ന് നല്‍കി പീഡനം: ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

single-img
23 September 2013

മയക്കുമരുന്ന് നല്‍കി നഗ്നചിത്രങ്ങളെടുത്തശേഷം ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ ഭര്‍ത്താവടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുനാവായ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അബ്ദുല്‍ റസാഖ്, സുഹൃത്തുക്കളായ മുഹമ്മദ് കുട്ടി, റസാഖ്, വലിയപറപ്പൂര്‍ അയ്യൂബ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

എസ്ഡിപിഐയുടെ പ്രാദേശിക നേതാവും തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിലുണ്ട്. തീര്‍ത്തും ദരിദ്രകുടുംബത്തില്‍ പെട്ട യുവതിയുടെ അഛന്‍ ഹൃദ്‌രോഗിയും അമ്മ മാനസിക രോഗിയുമാണ്.