മഞ്ചേരിയില്‍ ഇ.കെ-എ.പി സുന്നികള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

single-img
23 September 2013

maഇ.കെ-എ.പി വിഭാഗം സുന്നികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എ.പി വിഭാഗം അനുഭാവി എളങ്കൂർ തിരുത്തിയിൽ അബുഹാജി (62) മരിച്ചു. ഇന്നലെ വൈകിട്ട് 7.30ന് എളങ്കൂർ മഞ്ഞപ്പ​റ്റ അത്താണിക്കൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലാണ് സംഭവം.തിങ്കളാഴ്ച മദ്രസ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്താന്‍ തീരുമാനിച്ചിരുന്നു. വൈകീട്ട് ഏഴിന് ക്ലാസിന് മുന്നോടിയായി ഇ.കെ വിഭാഗം സുന്നി സംഘടന തയ്യാറാക്കിയ ഗാനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ പുറത്തുവിട്ടതിനെ എ.പി വിഭാഗക്കാരായ ചിലര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.

എ.പി. വിഭാഗം പ്രവര്‍ത്തകരായ മക്കളെ സംഘര്‍ഷത്തില്‍ നിന്നു പിന്തിരിപ്പിക്കാനെത്തിയതായിരുന്നു അബുഹാജി.
സംഘര്‍ഷത്തിനിടെ ഇരുമ്പുവടി കൊണ്ട്‌ അടിയേറ്റ അബു ഹാജിയെ ഉടന്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇ.കെ. വിഭാഗം പ്രവര്‍ത്തകര്‍ അക്രമത്തിനു തയാറായി ആയുധങ്ങള്‍ കരുതിയാണു മദ്രസയിലെത്തിയതെന്ന്‌ എ.പി. സുന്നിവിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചു.