Cricket

ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 :രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചു.

ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്നത്തെ രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചു.ഹൈവെല്‍ഡ് ലയണ്‍സും  പോര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ടോസിന് ശേഷമാണ് മഴയെത്തിയത്. മഴ തുടര്‍ന്നതോടെ മുംബൈ ഇന്ത്യന്‍സും ഒട്ടാഗോ വോള്‍ട്‌സും തമ്മിലുള്ള മത്സരവും ഉപേക്ഷിക്കുകയായിരുന്നു.ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. വൈകിട്ട് 4 മുതല്‍ ബ്രിസ്ബേനും ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ട് മുതല്‍ ട്രിനിഡാഡും സണ്‍റൈസേഴ്സും തമ്മില്‍ ഏറ്റുമുട്ടും.