അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം

single-img
23 September 2013

bbc-india-pak-border-near-jammuഅതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയില്‍ രജൗറി ജില്ലയിലെ മുന്നേറ്റ മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ ശനിയാഴ്ച രാത്രി പാക് സൈന്യം വെടിവയ്പു നടത്തി. സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ നടത്തുന്ന 19-ാമത്തെയും ഈവര്‍ഷത്തെ 97-ാമത്തെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ചെറിയ തോക്കുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച് രാത്രി 9.55 ഓടെ രജൗറി ജില്ലയിലെ ബമീര്‍പുര്‍- ഭിംബേര്‍ഗാലി സബ്‌സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവയ്പ് നടത്തിയെന്ന പ്രതിരോധ വക്താവ് എസ്.എന്‍. ആചാര്യ പറഞ്ഞു.