ടോക് എച്ച് പ്രസിഡന്റിന് അന്താരാഷ്ട്ര പുരസ്‌ക്കാരം

single-img
21 September 2013

ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പ്രൊഫ പി ജെ ജോസഫിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. രാജ്യത്ത് സ്‌കൂള്‍ സൈക്കോളജി വികസനത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് അന്താരാഷ്ട്ര സ്‌കൂള്‍ സൈക്കോളജി അസോസിയേഷന്‍ (ഐ എസ് പി എ) ഏര്‍പ്പെടുത്തിയ കാല്‍ കാറ്ററോള്‍ പുരസ്‌ക്കാരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ കഴിഞ്ഞദിവസം നടന്ന സ്‌കൂള്‍ സൈക്കോളജിസ്റ്റ്‌സ് സമ്മേളനത്തില്‍ അദ്ദേഹം സ്വീകരിച്ചു. 

        ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഐ എസ് പി എ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മനശാസ്ത്രപരമായി പിന്തുണ നല്‍കുന്നതില്‍ മികവും കാട്ടുന്ന അക്കാദമിക്, പ്രൊഫഷണല്‍ രംഗങ്ങളില്‍ നിന്നുള്ളവരെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. ആലുവ യു സി കോളെജിലെ ഇംഗ്ലീഷ്പി ജി, ഗവേഷണ വിഭാഗം മുന്‍ മേധാവിയാണ് പ്രൊഫ പി ജെ ജോസഫ്. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ പരിചയവും സംഭാവനകളും കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ വിവിധ സമിതികളിലും നിര്‍ണായക സ്ഥാനങ്ങളിലും  അദ്ദേഹം പ്രവര്‍ത്തച്ചിട്ടുണ്ട്. 

    എഴുത്തുകാരനും കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ ഫോര്‍ ദി എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഓഫ് അഡല്‍റ്റ്‌സ് സ്ഥാപക അംഗവുമാണ്. പോര്‍ച്ചുഗലില്‍ നടന്ന 35 ാമത് ഐ എസ് പി എ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നു പങ്കെടുത്ത ഏക പ്രതിനിധിയായ പ്രൊഫ ജോസഫ് ചുവരുകള്‍ക്കപ്പുറം നടക്കുന്ന വിദ്യാഭ്യാസത്തില്‍ പരിസ്ഥിതിക്കുള്ള പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധവും അവതരിപ്പിച്ചു.