രൂപയ്ക്കും ഓഹരി വിപണിയ്ക്കും നേട്ടം

single-img
19 September 2013

Indian-Rupeeഇന്ത്യന്‍ ഓഹരി വിപണി കുതിയ്‌ക്കുന്നു. രൂപയുടെ മൂല്യത്തിലും വര്‍ദ്ധനയുണ്ട്‌. സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ട്‌ പോകാനുളള അമേരിക്കയുടെ തീരുമാനമാണ്‌ ഇന്ത്യന്‍ വിപണിയ്‌ക്കും കരുത്ത്‌ പകരുന്നത്‌. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വാണ്‌ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്‌. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 61.70 ആയി. കഴിഞ്ഞ ഒരു മാസത്തിലെ ഏറ്റവും കൂടിയ മൂല്യമാണിത്. ഈ പ്രവണത തുടരുകയാണെങ്കിൽ രൂപ 60ന് താഴെയെത്തുമെന്ന് സാന്പത്തിക വിദഗ്ധർ പറഞ്ഞു. ഇന്ന് രാവിലെ 1.58 രൂപയുടെ മൂല്യവർദ്ധനയാണുണ്ടായത്.

അമേരിക്ക സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സ്വാഭാവികമായും ഇന്ത്യയിലെ വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ വിപണികളില്‍ വന്‍ തകര്‍ച്ച ഉണ്ടാകുമായിരുന്നു.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഉത്തേജക നടപടികള്‍ പിന്‍വലിക്കുന്ന നടപടികള്‍ പാടില്ലെന്ന് പെട്ടെന്ന് കൈക്കൊള്ളരുതെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു.