ചെറിയതുറ വെടിവെയ്പ്; പോലീസ് നടപടിയെ ന്യായീകരിച്ച് റിപ്പോര്‍ട്ട്

single-img
19 September 2013

Cheriyathuraചെറിയതുറയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. പോലീസ് വെടിവെച്ചില്ലായിരുന്നെങ്കില്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമായിരുന്നെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ വെടിവെയ്ക്കുന്നതിനു മുന്‍പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്‌ടെത്താന്‍ പ്രദേശത്ത് ഉടന്‍ തെരച്ചില്‍ നടത്തിയില്ലെന്നും ഇതില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും വേണമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.