ഇന്ത്യന്‍ വംശജ നിന ദുവുലുരു മിസ് അമേരിക്ക; ഇന്റര്‍നെറ്റില്‍ വംശീയവെറിയാക്രമണം

single-img
17 September 2013

i.0.miss-america-miss-new-york-nina-davuluriമിസ് അമേരിക്ക മത്സരത്തില്‍ ആദ്യമായി ഇന്ത്യന്‍ വംശജയ്ക്കു ജയം. ന്യൂയോര്‍ക്കിലെ സിറാക്കസ് സ്വദേശി നിന ദുവുലുരു ആണ് 52 മത്സരാര്‍ഥികളെ പിന്തള്ളി ഒന്നാമതെത്തിയത്. ഇന്ത്യന്‍ വംശജയെ അമേരിക്കയുടെ സുന്ദരിയായി തെരഞ്ഞെടുത്തതില്‍ വംശീയവെറിയന്‍മാര്‍ കടുത്ത പ്രചാരണം അഴിച്ചുവിട്ടു. വിജയവാഡയി ല്‍ വേരുകളുള്ള ഈ 24കാരി ബോളിവുഡ് നൃത്തത്തിലൂടെ വിധികര്‍ത്താക്കളുടെയും കാണികളുടെയും മനംകവര്‍ന്നു. വംശീയ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നു മത്സരം വിജയിച്ചശേഷം പത്രസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. ഡോക്ടറാകാനാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. മിസ് കാന്‍സസ് തെരേസ വെയിലിനാണു വിജയസാധ്യത കല്പിക്കപ്പെട്ടിരുന്നതെങ്കിലും അവര്‍ക്ക് സെമിഫൈനല്‍ വരെയെത്താനേ കഴിഞ്ഞുള്ളൂ.