ഉദുമയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; കാസര്‍ഗോഡ് ഇന്ന് ഹര്‍ത്താല്‍

single-img
17 September 2013

kasargod-kerala-india-mapsസ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കാസര്‍ഗോഡ് ഉദുമ മാങ്ങാട് പെരുമ്പയിലെ എം.ബി. ബാലകൃഷ്ണന്‍ (44) ആണു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം സമീപത്തെ മരണവീട്ടില്‍ പോയി മടങ്ങുന്നതിനിടെ ബാര സ്‌കൂളിനു സമീപത്തെ ഇടവഴിയില്‍ വച്ചാണു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബാലകൃഷ്ണനെ ഒരു സംഘം തടഞ്ഞു നിര്‍ത്തി കുത്തിയത്. ജീവരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും തല്‍ക്ഷണം മരണം സംഭവിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. സ്ഥിരമായി രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുന്ന പ്രദേശമായതിനാല്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.