നാലു നാവികരെ സാക്ഷികളായി എത്തിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍

single-img
17 September 2013

Italianഇറ്റാലിയന്‍ നാവികര്‍ പ്രതികളായുള്ള കടല്‍ക്കൊല കേസിലെ അന്വേഷണം പ്രതിസന്ധിയിലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. മത്സ്യത്തൊഴിലാളികള്‍ക്കു നേരേ വെടിയുതിര്‍ത്ത ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സിയിലെ നാലു നാവികരെ സാക്ഷികളായി എത്തിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്. മൊഴിയെടുക്കാന്‍ എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്കു വിടണോ, നാവികരുടെ മൊഴിയില്ലാതെ കുറ്റപത്രം തയാറാക്കാമോ തുടങ്ങിയ കാര്യങ്ങളില്‍ കോടതിയുടെ അഭിപ്രായം തേടും. നാവികരെ ഹാജരാക്കാന്‍ ഇറ്റലിക്കു കോടതി നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. കൊല്ലം നീണ്ടകരയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമ്പോള്‍ കപ്പലിലുണ്ടായിരുന്ന നാല് നാവികരെയും തെളിവെടുപ്പിനായി എത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് ഇറ്റലി തള്ളിയത്.