ഒഡീഷയില്‍ 14 മാവോയിസ്റ്റുകളെ പോലീസ് വധിച്ചു

single-img
14 September 2013

odisha mapഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ മരിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മിനിറ്റുകളോളം വെടിവെയ്പ്പ് തുടര്‍ന്നു. 14 മാവോയിസ്റ്റുകളെ വധിച്ചെന്നും ഇവരുടെ ആയുധശേഖരം പിടിച്ചെടുത്തെന്നും ഒഡീഷ പോലീസ് അറിയിച്ചു. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് മല്‍കാന്‍ഗിരി. മാവോയിസ്റ്റുകളുടെ സംസ്ഥാനത്തെ ശക്തി കേന്ദ്രമാണിത്.