എസ്ബിടി സ്ഥാപക ദിനാചരണവും ഓണാഘോഷവും നടന്നു

single-img
12 September 2013

SBTസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഹെഡ് ഓഫീസില്‍ ബാങ്കിന്റെ 69-ാം സ്ഥാപക ദിനാചരണവും ഓണാഘോഷവും നടന്നു. മാനേജിംഗ് ഡയറക്ടര്‍ സജീവ് കൃഷ്ണന്‍ ചൊല്ലിക്കൊടുത്ത സ്ഥാപനദിന പ്രതിജ്ഞ ജീവനക്കാര്‍ ഏറ്റുപറഞ്ഞു. ഇതോടനുബന്ധിച്ചുള്ള സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്ക് സംഭാവന ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേടത്തിനു കൈമാറി. മാനേജിംഗ് ഡയറക്ടര്‍ സജീവ് കൃഷ്ണന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ് ഓഫീസിലെ ഓണാഘോഷങ്ങള്‍ ഭദ്രദീപം തെളിയിച്ച് മാനേജിംഗ് ഡയറക്ടര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ജീവനക്കാര്‍ മഹാബലിക്ക് വരവേല്‍പ് നല്‍കി.