സിറിയ; അമേരിക്കയ്ക്കു പുടിന്റെ മുന്നറിയിപ്പ്

single-img
12 September 2013

vladimir-putin-madസിറിയയെ ആക്രമിക്കുന്നതിന് എതിരേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കി. ഏകപക്ഷീയമായ ആക്രമണം തീവ്രവാദം പടര്‍ത്തുമെന്നും യുഎന്നിന്റെ തകര്‍ച്ചയ്ക്കിടയാക്കുമെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിനു കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്ന രാസായുധ പ്രയോഗത്തിനു പിന്നില്‍ സിറിയന്‍ വിമതരാകാനാണു സാധ്യതയെന്നും പുടിന്‍ അവകാശപ്പെട്ടു. സിറിയയില്‍ വിദേശഇടപെടലിനു കളമൊരുക്കാനാവും വിമതര്‍ ലക്ഷ്യമിട്ടത്. ഡമാസ്‌കസില്‍ 1400 പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിനു പിന്നില്‍ അസാദ് ഭരണകൂടമാണെന്ന് ആരോപിച്ച്് അമേരിക്ക സിറിയയെ ആക്രമിക്കാന്‍ കോപ്പുകൂട്ടിയ പശ്ചാത്തലത്തിലാണ് അമേരിക്കയിലെതന്നെ പ്രമുഖ പത്രത്തില്‍ പുടിന്‍ തന്റെ വാദങ്ങള്‍ നിരത്തിയത്.