മുസാഫര്‍ നഗര്‍ കലാപം: കേന്ദ്രം ഇടപെടണമെന്നു സുപ്രീംകോടതി

single-img
12 September 2013

India Supreme Courtവര്‍ഗീയ കലാപമുണ്ടായ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി യോജിച്ചു പ്രവര്‍ത്തിക്കണം. സംസ്ഥാന സര്‍ക്കാര്‍ കലാപം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കോടതി നോട്ടീസയച്ചു. വര്‍ഷങ്ങളായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് മുസാഫര്‍ നഗറില്‍ വര്‍ഗീയ കലാപമുണെ്ടന്നു ആരോപിച്ചു സുപ്രീം കോടതി ബാര്‍ അസോസിയേഷ നും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.