തുണ്ടയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
11 September 2013

tunda_19082013ലഷ്‌കര്‍ ഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ അബ്ദുള്‍ കരീം തുണ്ടയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഡല്‍ഹിക്കോടതി വിട്ടു. പാക്കിസ്ഥാന്‍ ഭീകരരെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ സഹായിച്ചെന്നും ഇവരെ കണെ്ടത്താന്‍ തുണ്ടയെ ആവശ്യമാണെന്നും കാണിച്ച് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഓഗസ്റ്റ് 16 നാണ് ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ ബന്‍ബാസയില്‍നിന്നു തുണ്ട പിടിയിലായത്. രാജ്യത്തു നടന്ന 37 സ്‌ഫോടനക്കേസുകളില്‍ തുണ്ടയ്ക്കു പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.