അമേരിക്കയില്‍ ചെക്കപ്പിനുപോയ സോണിയ ഗാന്ധി തിരിച്ചെത്തി

single-img
11 September 2013

Sonia-Gandhi-1യുഎസില്‍ മെഡിക്കല്‍ ചെക്കപ്പിനായി പോയിരുന്ന യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ അവര്‍ എത്തിയത്. ഈ മാസം രണ്ടിനാണ് സോണിയ പരിശോധനയ്ക്കായി മകള്‍ പ്രിയങ്കയ്ക്ക് ഒപ്പം അമേരിക്കയിലേക്ക് പോയത്. നേരത്തെ 2011 ഓഗസ്റ്റ് അഞ്ചിന് അവര്‍ യുഎസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ഇതിന്റ തുടര്‍പരിശോധനയ്ക്കായാണ് ഇക്കുറി പോയത്. പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സോണിയ എയിംസ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായിരുന്നു. തുടര്‍ന്നാണ് പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്. സോണിയയുടെ രോഗവിവരം കോണ്‍ഗ്രസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.