ഐപിഎല്‍ വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് പോകാന്‍ സാധ്യത

single-img
11 September 2013

IPLഅടുത്തവര്‍ഷം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേദിയാകാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധ്യത. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വേദി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വഴിതെളിയിച്ചത്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണങ്ങളുണ്ടായിട്ടില്ല. ഐപിഎല്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍-മെയ് മാസങ്ങളിലാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഇതേ സമയത്തു തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതും.