വേഗപ്പൂട്ട് വേണം, പക്ഷേ സാവകാശം മതി; യോഗത്തില്‍ തീരുമാനം

single-img
11 September 2013

busസംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ ഒക്‌ടോബര്‍ രണ്ടു വരെ സാവകാശം അനുവദിച്ചു. വിഷയത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ മറ്റ് ചില ആവശ്യങ്ങളും ബസുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചു. ഇക്കാര്യം അനുഭാവം പൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം ഇനി വേണ്‌ടെന്നും ബസുടമകള്‍ തീരുമാനിച്ചു. വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ തന്നെ സമരം പിന്‍വലിക്കേണ്ടി വന്നു.