മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ പെടുത്താന്‍ ഹൈക്കമാന്‍ഡ് അനുമതി

single-img
9 September 2013

oommen-chandy_53മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ പെടുത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാനമാണെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു. രാവിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തിയത്.