സോളാര്‍: പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് കളവെന്ന് ശ്രീധരന്‍ നായര്‍

single-img
6 September 2013

Sreedharannairസോളാര്‍ കേസ് അന്വേഷിക്കുന്ന എഡിജിപി ഹേമചന്ദ്രന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് കളവാണെന്ന് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയ ശ്രീധരന്‍ നായര്‍ പറഞ്ഞു. കോടതിയില്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും തന്റെ രഹസ്യമൊഴി ധൈര്യമുണ്‌ടെങ്കില്‍ പോലീസ് പരസ്യപ്പെടുത്തട്ടെയെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ലെന്നായിരുന്നു ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. പത്തനംതിട്ട കോന്നിയിലെ മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമയായ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി സരിതയും ജോപ്പനും ചേര്‍ന്ന് പണം തട്ടിയെന്നായിരുന്നു പരാതി